കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്- തൊട്ടില്‍പ്പാലം റൂട്ടുകളില്‍ ഓടുന്ന ബസ്സുകള്‍ ആണ് പണിമുടക്കുന്നത്. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം. വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. എന്നാല്‍ മതിയായ അന്വേഷണം നടത്താതെയാണ് പോലീസിന്റെ നടപടി എന്നാരോപിച്ചാണ് ബസുകള്‍ പണിമുടക്കുന്നത്. ഏതാണ്ട് 15 ലധികം റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക് നടത്തിയിരിക്കുന്നത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൊക്ലി സ്റ്റേഷനിലും തൃശ്ശൂര്‍-കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതേ സമയം ഈ മിന്നല്‍ പണിമുടക്ക് ബസുടമകളോ ബന്ധപ്പെട്ട സംഘടനകളോ ആഹ്വാനം ചെയ്ത പണിമുടക്കല്ല. തൊഴിലാളികള്‍ ഇന്നലെ വാട്ട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത് നടപ്പിലാക്കിയ പണിമുടക്കാണ്. അതിനാല്‍ പെട്ടെന്നുണ്ടായ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ വലയുന്ന സാഹചര്യമാണുള്ളത്.
Also Read; മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് കൊച്ചിയിലെ വീട്ടില്‍ വെച്ചു തന്നെ: സ്ഥിരീകരിച്ച് പോലീസ്