കോവിഡ് ബാധിച്ചവര്‍ രണ്ട് വര്‍ഷത്തേക്ക് അമിത പ്രയത്നം നടത്തരുതെന്ന് ഐ.സി.എം ആര്‍ പഠനം

ഗാന്ധിനഗര്‍: ഗുരുതരമായ രീതിയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അമിതമായി പ്രയത്നിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഗുജറാത്തില്‍ ഗര്‍ബ നൃത്തം ചെയ്ത നിരവധിപേര്‍ 24 മണിക്കൂറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പന്ത്രണ്ടാം ക്ലാസുകാരി ഉള്‍പ്പെടെ മരണപ്പെട്ടത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ച പശ്ചാതലത്തിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐ.സി.എം.ആര്‍) പഠനം ഉദ്ധരിച്ചുകൊണ്ട് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ഗര്‍ബ നൃത്തം ചെയ്തവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതിന് പിന്നാലെ ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ കാര്‍ഡിയോളജിസ്റ്റുമാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വിദഗ്ധര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയും മരണപ്പെട്ടവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് മരണകാരണം കണ്ടുപിടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐ.സി.എം.ആര്‍ വിശദമായ പഠനം നടത്തിയിട്ടുണ്ട്.
Also Read; ചന്ദ്രബാബു നായിഡുവിന് നാലാഴ്ചത്തെ ജാമ്യം അനുവദിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി
ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് സാരമായി ബാധിച്ചിരുന്ന ആളുകള്‍ അമിതമായി പ്രയത്നിക്കുന്ന പ്രവര്‍ത്തികള്‍ ഒഴിവാക്കേണ്ടതുണ്ട്. രണ്ട് വര്‍ഷത്തെ കഠിനമായ വര്‍ക്കൗട്ട്, ഓട്ടം, വ്യയാമം എന്നിവ ഒഴിവാക്കണമെന്നും മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു