October 25, 2025
#Top Four

മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ലോകസഭാ എത്തിക്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരാകും

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയോട് നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോകസഭ എത്തിക്സ് കമ്മിറ്റി. മഹുവ ഇന്ന് ലോകസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ ഈ സമിതിക്ക് അധികാരമില്ലെന്ന മഹുവ മൊയ്ത്രയുടെ വാദം നിലനില്‍ക്കെയാണ് ബിജെപി എംപി വിനോദ് കുമാര്‍ സോന്‍കര്‍ പാര്‍ലമെന്ററി സമിതികള്‍ക്ക് ക്രിമിനല്‍ അധികാരപരിധിയില്ലെന്ന് ബഹുമാനപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നുവെന്ന് മഹുവ സമിതിക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

ലോകസഭയില്‍ ചോദ്യം ചോദിക്കുന്നതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപിനിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവും ഇദ്ദേഹം പാനല്‍ കമ്മിറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ചു. ആരോപണം വ്യാജവും ദുരുദ്ദേശ്യപരവും അപകീര്‍ത്തികരവുമാണെന്ന് പറഞ്ഞ മഹുവ ഈ വിഷയത്തില്‍ തന്റെ ഭാഗം വിശദമാക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Also Read; ഷാരൂഖ് ഖാന്റെ 58 ആം പിറന്നാള്‍ ദിനത്തില്‍ ഡങ്കിയുടെ ടീസര്‍ പുറത്തിറക്കി

നിയമനിര്‍വ്വഹണ ഏജന്‍സിക്ക് മാത്രമേ ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ളൂ എന്ന് മഹുവ തന്റെ കത്തില്‍ പറയുന്നു. ഇങ്ങനെയൊരു വ്യവസ്ഥ മുന്‍കാലങ്ങളില്‍ കൊണ്ടുവന്നത് മൃഗീയ ഭൂരിപക്ഷമുള്ള സര്‍ക്കാരുകളിലെ പാര്‍ലമെന്ററി സമിതികള്‍ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് കത്തില്‍ മഹുവ സൂചിപ്പിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *