കേരളവര്‍മ വോട്ടെണ്ണല്‍ വിവാദം; കെ.എസ്.യു ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
റീ കൗണ്ടിംഗ് നടത്തിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും റീ കൗണ്ടിംഗ് സമയത്ത് ബോധപൂര്‍വ്വം വൈദ്യുതി തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും കെഎസ് യു സ്ഥാനാര്‍ത്ഥി ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതേസമയം കേരളവര്‍മ കോളേജില്‍ വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സമരം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടാതെ ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.
Also Read; രാഹുല്‍ എന്‍ കുട്ടിയുടെ ആത്മഹത്യ: ദുരൂഹതയില്ലെന്ന് പോലീസ്
കേരളവര്‍മ കോളജ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടിലൂടെ എസ്.എഫ്.ഐ അട്ടിമറിച്ചുവെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഒത്താശ ചെയ്തുവെന്നും ആരോപണമുണ്ട്.