September 7, 2024
#Top Four

ബീഹാറിലെ ജാതി സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

പട്ന: ബീഹാറില്‍ 80 ലക്ഷത്തോളം ബിരുദധാരികളുണ്ടെന്നും ഇത് മൊത്തം ജനസംഖ്യയുടെ 6.11 ശതമാനമാണെന്നും ബിഹാര്‍ നിയമസഭയില്‍ വെച്ച ജാതി സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള 26,95,820 ബിരുദധാരികളുണ്ട്. ഇത് അവരുടെ മൊത്തം എണ്ണത്തിന്റെ 13.41 ശതമാനമാണ്, മൊത്തത്തില്‍ 7,83,050 പട്ടികജാതി ബിരുദധാരികളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു, ഇത് അവരുടെ മൊത്തം ജനസംഖ്യയുടെ 3.05 ശതമാനം മാത്രമാണ്. ആകെ ബിരുദാനന്തര ബിരുദധാരികളുടെ എണ്ണം 10,76,700 ആണ്, ഇത് ജനസംഖ്യയുടെ 0.82 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുള്‍പ്പെടെ പിഎച്ച്ഡിയുള്ളവരുടെ എണ്ണം 95,398 ആണ്, അതായത് ജനസംഖ്യയുടെ 0.07 ശതമാനം.

9.19 ശതമാനം ആളുകള്‍ (1,20,12,146) മാത്രമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ പാസായതെന്നും 14.71 ശതമാനം (19,22,99,97) പത്താം ക്ലാസ് വിജയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.പട്ടികജാതി (എസ്സി) വിഭാഗത്തില്‍പ്പെട്ട 95,490 പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുള്ള ലാപ്ടോപ്പുകള്‍ (0.37 ശതമാനം) ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 99.49 ശതമാനം ആളുകള്‍ക്കും (2,55,59,507) ലാപ്ടോപ്പ് ലഭ്യമല്ല.

Also Read; പേരിയയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ എറ്റുമുട്ടലില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

റിപ്പോര്‍ട്ട് പ്രകാരം 1.57 ശതമാനം (20,49,370) മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരുള്ളത്.സംഘടിത, അസംഘടിത മേഖലകളില്‍ നിന്നുള്ളവര്‍ യഥാക്രമം 1.22 ശതമാനവും 2.14 ശതമാനവുമാണ്.മൊത്തം ജനസംഖ്യയുടെ 67.54 ശതമാനം (8,82,91,275) ആണ് വീട്ടമ്മമാരുടെയും വിദ്യാര്‍ത്ഥികളുടെയും ആകെ എണ്ണം. മൊത്തം ജനസംഖ്യയുടെ 16.73 ശതമാനം വരുന്ന 2,18,65,634 തൊഴിലാളികളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave a comment

Your email address will not be published. Required fields are marked *