പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍
മലപ്പുറം: ബസില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്. പോക്‌സോ കേസില്‍ പ്രതിയായ ജില്ലാ കമ്മിറ്റി ആംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടി ആംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം പാര്‍ട്ടിയുടെ സല്‍പേരിനു കളങ്കമിണ്ടാക്കിയെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് സസ്‌പെന്‍ഷനെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
Also Read; കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ്
പോക്‌സോ കേസ് പോലുള്ള ആരോപണമിയര്‍ന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മറ്റു നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം ആരോപിച്ചു. പരപ്പനങ്ങാടി പൊലീസ് എടുത്ത പോക്‌സോ കേസ് കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.