ഗാസയില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രായേല്‍
ഇസ്രായേലില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രായേല്‍ പട്ടാള വക്താവ്. നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഇന്ധനമടക്കമുള്ളവ പൂര്‍ണമായും തടയുമെന്നും പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് മിലിട്ടറി വക്താവിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്.
Also Read; യുഎസിലെ ജിമ്മില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി
ലബനണില്‍ നിന്ന് പുതിയ യുദ്ധമുഖം തുറക്കാന്‍ ഇറാന്റെ പിന്തുണയുള്ള ഹിസ്ബൊള്ള ശ്രമിക്കുകയാണെങ്കില്‍ അത് ആ രാജ്യത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരിക്കുമെന്നും ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചു.
ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇതുവരെ 10300 പേര്‍ മരിച്ചുവെന്നാണ് കണക്ക്.