സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജമെന്ന് പോലീസ്; ആളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പൊഴിയൂരില്‍ നിന്നും സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളില്‍ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്.
Also Read; ഗാസയില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രായേല്‍
അതേസമയം, സന്ദേശം വ്യാജമാണെന്ന് പിന്നീട് പോലീസ് അറിയിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞെന്നും തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചതെന്നും പോലീസ് പറഞ്ഞു. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണ് എന്നാണ് വിവരം.