മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രിതിസന്ധി അഭിമുഖീകരിക്കുമ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേന്ദ്രം കേരളത്തിന് നല്‍കുന്നില്ലെന്ന്് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേന്ദ്ര അവഗണനയ്ക്ക് എതിരെയാണ് ഡല്‍ഹിയില്‍ ജനുവരിയില്‍ എല്‍ഡിഎഫ് സമരം നടക്കുന്നത്. ചലോ ദില്ലി എന്ന പേരിലുള്ള സമരത്തില്‍ മുഖ്യമന്ത്രി,മന്ത്രിമാര്‍,എംഎല്‍എമാര്‍ എന്നിവരടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
Also Read; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ്
കേന്ദ്രത്തിന് എതിരെ യുഡിഎഫില്‍ നിന്ന് ശബ്ദം ഉയരുന്നില്ല. കേന്ദ്രത്തിന് കേരള വിരോധമാണ്. കേന്ദ്ര നയങ്ങള്‍ക്ക് എതിരെ സംസ്ഥാന ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ വിളിക്കും. നവകേരള സദസിനിടയിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേന്ദ്ര വിരുദ്ധ സമരത്തിന് ആര് വന്നാലും സഹകരിപ്പിക്കുമെന്ന് ലീഗിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിനും ധനമന്ത്രി ഇതര സംസ്ഥാനങ്ങളില്‍ പോയി ചര്‍ച്ച നടത്തുമെന്നും എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇ പി ജയരാജന്‍ പറഞ്ഞു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































