മഹുവ മൊയ്ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി വ്യാഴാഴ്ച ശുപാര്‍ശ ചെയ്തു. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ പണം വാങ്ങിയെന്നും തന്റെ പാര്‍ലമെന്റ് അക്കൗണ്ടിന്റെ ലോഗിന്‍ ഐ.ഡിയും പാസ്വേര്‍ഡും സ്വകാര്യവ്യക്തിക്ക് നല്‍കിയെന്നുമുള്ള ആരോപണങ്ങളിലാണ് മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഇന്ന് കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറും. മഹുവയുടെ പ്രവൃത്തികള്‍ ആക്ഷേപകരവും ഹീനവും കുറ്റകരവുമാണെന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. നാല് പ്രതിപക്ഷ എംപിമാര്‍ എതിര്‍ത്തതോടെ റിപ്പോര്‍ട്ട് പാസാക്കിയത് വോട്ടിനിട്ടാണ്.
ഈ മാസം അവസാനം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ച് മഹുവയെ പുറത്താക്കാനാണ് നീക്കം നടക്കുന്നത്. പുറത്തായാല്‍ മഹുവയ്ക്ക് കോടതിയെ സമീപിക്കാം.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
അതേസമയം, മഹുവയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മഹുവയ്ക്ക് ആരോപണങ്ങളെ സ്വന്തമായി നേരിടാന്‍ കഴിവുണ്ടെന്നും പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു.
Also Read; ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് മാമോദീസ സ്വീകരിക്കാം, നിര്‍ണായക തീരുമാനമെടുത്ത് കത്തോലിക്ക സഭ