#Top Four

രാജ്ഭവനുള്ള ചെലവ് 2.60 കോടിയാക്കണം, സര്‍ക്കാറിന് മുന്നില്‍ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ രാജ്ഭവനുള്ള ചെലവ് കൂട്ടണമെന്നാവശ്യവുമായി ഗവര്‍ണര്‍. അതിഥി, സല്‍ക്കാര ചെലവുകളിലടക്കം വന്‍ വര്‍ധനവാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവര്‍ണേഴ്‌സ് അലവന്‍സസ് ആന്‍ഡ് പ്രിവിലേജസ് റൂള്‍ 1987 അനുസരിച്ചാണ് ഗവര്‍ണറുടെ ഈ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

ഗവര്‍ണറുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് വിവരം. അതിഥികള്‍ക്കുള്ള ചെലവുകള്‍ ഇരുപത് ഇരട്ടി വര്‍ധിപ്പിക്കു, വിനോദ ചെലവുകള്‍ 36 ഇരട്ടിയാക്കു, ടൂര്‍ ചെലവുകള്‍ ആറര ഇരട്ടി വര്‍ധിപ്പിക്കുക, കോണ്‍ട്രാക്ട് അലവന്‍സ് ഏഴ് ഇരട്ടി ഉയര്‍ത്തുക, ഒഫീസ് ചെലവകള്‍ ആറേകാല്‍ ഇരട്ടി വര്‍ധിപ്പിക്കു, ഓഫീസ് ഫര്‍ണിച്ചറുകളുടെ നവീകരണത്തിന് രണ്ടര ഇരട്ടി വര്‍ധനവ്, എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഗവര്‍ണറുടെ ഓഫീസ് വെച്ച ആവശ്യം.

Also Read; കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കെ സി; 20ല്‍ 20 ഉം യു ഡി എഫ് നേടും

ഈ ആറിന ചെലവുകള്‍ക്കായി നീക്കി വെച്ച തുകയുടെ പരിധി 32 ലക്ഷം രൂപയാണ്. എന്നാല്‍, വര്‍ഷം 2.60 കോടി രൂപ നല്‍കണമെന്നാണ് രാജ്ഭവനില്‍ നിന്ന് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *