#Crime #Top News

സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും

തൃശൂരിലെ 200 കോടി രൂപയുടെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ടുകെട്ടും. ഇതിന് പുറമെ ബഡ്‌സ് നിയമപ്രകാരം മറ്റ് പ്രതികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന കേസില്‍ ഇയാള്‍ക്കെതിരെ 12 ജില്ലകളിലായി 260 കേസുകളാണ് നിലവിലുള്ളത്. ഒന്‍പതുമാസത്തെ ജയില്‍വാസത്തിന് ശേഷം പ്രതിയായ പ്രവീണ്‍ റാണ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. നിക്ഷേപകര്‍ക്ക് തുക തിരികെ ലഭിക്കുന്നതിനായി നടപടി ക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. പ്രവീണിന്റേയും മറ്റ് പ്രതികളുടേയും സ്വത്ത് വിവരം കണക്കാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മൂന്നൂറിലേറെ നിക്ഷേപകരില്‍ നിന്ന് 48% വരെ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത് മുങ്ങിയെന്ന കേസില്‍ ജനുവരി 11 നാണ് അരിമ്പൂര്‍ വെളുത്തൂര്‍ കൈപ്പിള്ളിയില്‍ പ്രവീണ്‍ റാണയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതോടെ നാട്ടില്‍ നിന്ന് മുങ്ങിയ റാണയെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്.

Also Read; തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

Leave a comment

Your email address will not be published. Required fields are marked *