October 16, 2025
#gulf

ജീവനക്കാര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി സ്വന്തമാക്കാം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാകാം. ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാല്‍ ഖിവാ പ്ലാറ്റ്‌ഫോമിലൂടെ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുളള സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.

Also Read; ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ വിപണിയുടെ സ്ഥിരതയും ആകര്‍ഷണീയതയും ഉയര്‍ത്തുകയുമാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *