സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; വിതരണം ഇന്നുമുതല്‍
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബര്‍ 26 നകം പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദ്ദേശം. പെന്‍ഷന്‍ വതരണത്തിനായി 667 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നാല് മാസത്തെ പെന്‍ഷനാണ് നിലവില്‍ കുടിശ്ശികയുള്ളത്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല. എന്നാല്‍ പെന്‍ഷന്‍ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം.
അഞ്ച് ഇനം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനാണ് പണം അനുവദിച്ച് ഉത്തരവിറങ്ങിയത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് മണ്ഡല പര്യടനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെന്‍ഷന്‍ വിതരണത്തിന് ഉത്തരവിറക്കിയത്.
Also Read; ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവം; നിയമ നടപടിക്കൊരുങ്ങി പിതാവ്





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































