നവകേരള സദസ് ഉദ്ഘാടനം നടക്കാനിരിക്കെ കാസര്‍കോട് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്

കാസര്‍കോട്: നവകേരള സദസ്സ് ഉദ്ഘാടനം നടക്കുന്ന കാസര്‍കോട് ജില്ലയില്‍ മിന്നല്‍ പണിമുടക്കുമായി ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍. കാസര്‍കോട് ഡി വൈ എസ് പി പികെ സുധാകരന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ ബസ് ജീവനക്കാരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സ്വകാര്യ ബസ് സമരം. ഒരു വിഭാഗം ജീവനക്കാര്‍ ഏകപക്ഷീയമായി നടത്തുന്ന പണിമുടക്കാണെന്ന് മറുവിഭാഗം പറയുന്നു. ബസുടമകളും സമരത്തോട് യോജിക്കുന്നില്ല.
Also Read; റോഡില്‍ സമരം നടത്തിയ ഷാജിമോനെതിരെ കേസെടുത്ത് പോലീസ്
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കേരളമാകെസഞ്ചരിച്ച നടത്തുന്ന നവകേരള സദസ്സിന്റെ ഉദ്ഘാടനം ഇന്ന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്താണ് നടക്കുന്നത്. അതിനിടെയാണ് അപ്രതീക്ഷിത ബസ് സമരം നടക്കുന്നത്. വൈകീട്ട് മൂന്നരക്ക് പൈവളിഗെയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും.