#Top Four

മുംബയ് വിമാനത്താവളം ’48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കുമെന്ന്’ ഭീഷണി സന്ദേശം അയച്ച മലയാളി പിടിയില്‍

തിരുവനന്തപുരം: ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി അറസ്റ്റില്‍. ഇന്നലെ രാവിലെയാണ് ഇമെയില്‍ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം വന്നത്. തിരുവനന്തപുരം സ്വദേശിയായ 23കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗമുംബയ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ( എ ടി എസ് ) ആണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

‘ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്തു മുന്നറിയിപ്പു നല്‍കും.’ എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

Also Read; ജനങ്ങള്‍ക്ക് വേണ്ടിയാണ് തല്ലുകൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും സുരേഷ് ഗോപി

സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തില്‍ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹര്‍ പൊലീസ് കേസെടുത്തു. കൂടാതെ ഇതിന് സമാന്തരമായി എ ടി എസ് സൈബര്‍ സെല്ലും അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഐ പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇമെയില്‍ അയച്ചത് കേരളത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ എ ടി എസ് സംഘം കേരളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയോടെ മുംബയില്‍ എത്തിച്ച് സഹര്‍ പൊലീസിന് കൈമാറും. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

Leave a comment

Your email address will not be published. Required fields are marked *