മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ കേസ് കോടതിയുടെ പരിഗണയില്‍, ഇപ്പോള്‍ ഒന്നും പറയാനില്ല

നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമല്ലെന്നും അത് കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോള്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കോഴിക്കോട്ട് നവകേരള സദസുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വികസനം കൊണ്ടുവരാനായി പരമാവധി ശ്രമിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കായി പതിനാല് ഏക്കര്‍ ഭൂമി ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. 64 കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ നഷ്ടപരിഹാരം കൊടുത്തു. ഭൂമി വിമാനത്താവള അതോറിറ്റിക്ക് കൈമാറി. ടെന്‍ഡര്‍ നടപടി നീണ്ടു പോകുന്നു.
Also Read; ഗൂഗിള്‍ പേ മുഖാന്തരം മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നവരാണെങ്കില്‍ സൂക്ഷിച്ചോളൂ…
എത്രയും പെട്ടെന്ന് ടെന്‍ഡര്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവരുമായി ബന്ധപ്പെട്ടവര്‍ സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.