ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം
തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്നാണ് നിര്‍ദ്ദേശമുള്ളത്. ഈ ജില്ലകളിലെ തീരദേശമേഖലകളിലും നഗരപരിധിയിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തല്‍.
Also Read; നവകേരള സദസിന്റെ വിളംബര ജാഥയില്‍ പങ്കെടുത്തില്ല; അംഗന്‍വാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി
സംസ്ഥാനത്ത് 86 പേര്‍ക്കാണ് വെള്ളിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് നിര്‍ദേശം. ഇടവിട്ടുള്ള മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാന്‍ സാധ്യത ഇല്ലെന്നാണ് നിഗമനം. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.