November 21, 2024
#gulf #Top News

നരേന്ദ്രമോദി വ്യാഴാഴ്ച യുഎഇയില്‍

അബുദാബി: കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യു എ ഇയിലെത്തുന്നത്. വെള്ളിയാഴ്ച മടങ്ങിവരുമെന്നാണ് വിവരം. യു എ ഇ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ അറബ് നേതാക്കളുമായി ചര്‍ച്ച നടക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയായിരുന്നു മോദിയുടെ അഭ്യര്‍ത്ഥന. വിവാഹങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച സാധനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം, സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പണം അതിര്‍ത്തി കടന്ന് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Also Read; ബസില്‍ കുഞ്ഞിന് പാല് കൊടുത്ത യുവതിയെ കടന്നുപിടിച്ച് പോലീസുകാരന്‍

‘വിവാഹ സീസണ്‍ ആരംഭിച്ചുകഴിഞ്ഞു. ഈ സീസണില്‍ ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ കണക്കാക്കുന്നു. വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍, നിങ്ങള്‍ എല്ലാവരും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.’- അദ്ദേഹം പറഞ്ഞു.

 

 

Leave a comment

Your email address will not be published. Required fields are marked *