#Top Four

41 തൊഴിലാളികളേയും പുറത്തെത്തിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 400 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടത്.

രക്ഷാപ്രവര്‍ത്തനം ഉച്ചയോടെ മാനുവല്‍ ഡ്രില്ലിങ് പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. ആംബുലന്‍സുകളും ഡോക്ടര്‍മാര്‍ അടക്കം മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തിയിട്ടിണ്ടായിരുന്നു.
എന്‍ഡിആര്‍എഫിന്റെ മൂന്നംഗസംഘം തുരങ്കത്തിനുള്ളിലെത്തിച്ചാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Also Read; തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 10 പേരെ പുറത്തെത്തിച്ചു

രക്ഷാപ്രവര്‍ത്തനത്തിലുടനീളം സംഭവസ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തൊഴിലാളികളുമായി സംസാരിക്കുകയും ആരോഗ്യസ്ഥിതി ചോദിച്ചറിയുകയും ചെയ്തു. കേന്ദ്ര മന്ത്രി വി കെ സിംഗും സംഭവസ്ഥലത്തുണ്ട്.

 

 

Leave a comment

Your email address will not be published. Required fields are marked *