മഴ പെയ്തതിനാല്‍ വായു ഗുണനിലവാരം മെച്ചപ്പെട്ടു; ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്
ന്യൂഡല്‍ഹി: മഴ പെയ്ത് വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്. കെട്ടിട നിര്‍മ്മാണം, പൊളിക്കല്‍, കല്ലു പൊട്ടിക്കല്‍, ഖനനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ (ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍-4)സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ബി.എസ്- 3 പെട്രോള്‍, ബി.എസ്-4 ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരും. ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര സൂചിക 312 ആയിരുന്നു (നവംബര്‍ 27ന് 395).
മഴയും കാറ്റും മൂലം തലസ്ഥാന മേഖലയില്‍ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. പഞ്ചാബ് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കല്‍ പൂര്‍ണമായും നിലച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വാഹനങ്ങളില്‍ നിന്നുള്ള പുകയാണ് നിലവില്‍ മലിനീകരണമുണ്ടാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Also Read; 41 തൊഴിലാളികളേയും പുറത്തെത്തിച്ചു