September 7, 2024
#Tech news #Top Four

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്യും

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യും. കഴിഞ്ഞ മെയില്‍ പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയ്ക്ക് കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട് വര്‍ഷക്കാലം സൈന്‍ ഇന്‍ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് കമ്പനി 2023 ഡിസംബറില്‍ നീക്കം ചെയ്യുക. ജിമെയില്‍, ഡോക്സ്, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

ഈ നടപടി പേഴ്സണല്‍ ഗൂഗിള്‍ അക്കൗണ്ടുകളെയാണ് ബാധിക്കുക. സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. ഏറെ കാലം ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമല്ലാത്തതിനാലാണ് ഇത്തരമൊരു നീക്കമെന്ന് ഗൂഗിള്‍ പറയുന്നു.

Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഉപഭോക്താക്കളെ ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ശ്രമം എന്ന് മേയില്‍ ഗൂഗിള്‍ പങ്കുവെച്ച ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന അത്തരം ജിമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുക എളുപ്പമാണ്. പാസ് വേഡുകള്‍ മാറ്റുകയോ ടൂഫാക്ടര്‍ ഒതന്റിക്കേഷനും മറ്റ് സുരക്ഷാ സംവിധാനങ്ങളും സെറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാവില്ല. മാത്രവുമല്ല സ്പാം സന്ദേശങ്ങള്‍ അയക്കുന്നതിനും മറ്റുമായി ഇത്തരം അക്കൗണ്ടുകള്‍ പ്രയോജനപ്പെടുത്തിയേക്കാം. അതിനാലാണ് ഗൂഗിള്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

Also Read; രണ്ടു വര്‍ഷമായി ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നു?: സുപ്രീം കോടതി

Leave a comment

Your email address will not be published. Required fields are marked *