നിയമസഹായം ചോദിച്ചെത്തിയ യുവതിയെ പീഡിപ്പിച്ച് സീനിയര്‍ ഗവ. പ്ലീഡര്‍

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് സീനിയര്‍ ഗവ. പ്ലീഡര്‍ പി ജി മനു. ഈ പരാതിയില്‍ ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് പിജി മനുവിനെ പുറത്താക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മനുവില്‍ നിന്നും രാജി എഴുതിവാങ്ങുകയായിരുന്നു.
എറണാകുളം സ്വദേശിനിയാണ് മനുവിനെതിരെ പരാതി നല്‍കിയത്.2018 ല്‍ ഒരു പീഡന കേസില്‍ ഇരയായ യുവതി നിയമസഹായം തേടിയാണ് പോലീസ് നിര്‍ദ്ദേശപ്രകാരം മനുവിനെ സമീപിച്ചത്. നിയമസഹായം നല്‍കാമെന്ന ഉറപ്പില്‍ കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴിനല്‍കിയത്. ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും യുവതി മൊഴി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
Also Read; ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നീക്കം ചെയ്യും
യുവതി കേസുമായി മുന്നോട്ടുപോകുന്നതിനിടെ സമ്മര്‍ദ്ദം ചെലുത്തി കേസ് പിന്‍വലിക്കാനും മനു ശ്രമിച്ചതായും ആരോപണം ഉയരുന്നുണ്ട്. നേരത്തേ യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.