പത്തനംതിട്ട സിപിഐ ജില്ല കമ്മിറ്റി ഓഫീസ് പൂട്ടി സെക്രട്ടറി പോയി, കമ്മിറ്റിക്കായി വന്നവര്‍ പുറത്ത്
പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി സെക്രട്ടറി പോയതിനാല്‍ കമ്മറ്റികള്‍ക്കായി എത്തിയവര്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നു. ഓഫീസ് സെക്രട്ടറി കോയമ്പത്തൂര്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപി ജയന്റെ അനുകൂലിയാണ് ഓഫീസ് സെക്രട്ടറി.
എ പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാതിരുന്നതെന്ന്. അതേസമയം, വിഭാഗീയതയുമായി ബന്ധമില്ലെന്ന് എപി ജയന്‍ വിഭാഗം വിശദീകരിക്കുന്നുണ്ട്. ഓഫീസ് തുറക്കാനാകാത്തതിനാല്‍ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് നടന്നത് ജോയിന്‍ കൗണ്‍സില്‍ ഓഫീസിലായിരുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് പിറകിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ചാവി എത്തിച്ച് താത്കാലികമായി പ്രതിസന്ധി പരിഹരിച്ചത്.
Also Read; തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് സിപിഐ ജില്ലാ നേതാക്കളും സ്ഥലത്തെത്തിയിരുന്നു. എപി ജയനായി ഒരു വിഭാഗം സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. തീരുമാനം പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി കോന്നി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുമുണ്ട്.