കോണ്‍ഗ്രസിനെ കൈവിട്ട് മിസോറാം; നില മെച്ചപ്പെടുത്തി ബിജെപി
മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പുതിയെ രാഷ്ടീയ കക്ഷിയായ സോറം പീപ്പിള്‍സ് മുവ്‌മെന്റിന് വന്‍ഭൂരിപക്ഷത്തോടെ ചരിത്രവിജയം.40 ല്‍ 27 സീറ്റുകളില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വിജയിച്ചു. ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിന് (എംഎന്‍എഫ്) 10 സീറ്റുകളാണ് നേടാനായത്.
Also Read; മുണ്ടുടുത്ത് വന്നപ്പോള്‍ കോലിയുടെ റസ്റ്ററന്റില്‍ കയറ്റിയില്ല…!
ഭരണകക്ഷിയായ എംഎന്‍എഫിനെ പരാജയപ്പെടുത്തിയ സെഡ്പിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം മുഴുവന്‍ സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ തവണ അഞ്ചുസീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനു ഇത്തവണ ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. 23 സീറ്റുകളില്‍ മത്സരിച്ച ബിജെപി കഴിഞ്ഞതവണത്തെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തി. ഒരു സീറ്റില്‍ നിന്ന് രണ്ടുസീറ്റുകളിലേക്ക് ബിജെപി ഉയര്‍ന്നു.