കേരള, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: കേരള, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗവര്‍ണമാരുടെ ഇടപെടല്‍ ഭരണനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗവര്‍ണര്‍മാരുടെ ഇടപെടലെന്നും അതിനാല്‍ ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടിരിക്കയാണ്. സര്‍വ്വകലാശാല നിയമഭേദഗതിയും ലോകായുക്ത നിയമഭേദഗതിയും അടക്കമുള്ള സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് നല്‍കിയിരിക്കുന്നത്. അതേസമയം നിയമസഭ രണ്ടാമതും പാസാക്കിയ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട 10 ബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്. 2020 മുതല്‍ രാജ്ഭവന്റെ പരിഗണനയില്‍ ഇരുന്ന ബില്ലുകള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ ഗവര്‍ണര്‍ മടക്കുകയായിരുന്നു. കഴിഞ്ഞ മാസം 18ന് പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും ബില്ലുകള്‍പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. ഈ ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്.
Also Read; മിസോറാമില്‍ സോറാം പീപ്പില്‍സ് മൂവ്‌മെന്റിന് 29 സീറ്റില്‍ മുന്നേറ്റം





Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































