ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒരൊറ്റ വിസയില്‍ എല്ലാ ജിസിസി രാജ്യങ്ങളും കാണാം

ദോഹ: ഒരേയൊരു ടൂറിസ്റ്റ് വിസ കൊണ്ട് മുഴുവന്‍ ഗള്‍ഫ ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന തീരുമാനം പുറത്തുവിട്ട് ജിസിസി സുപ്രീം കൗണ്‍സില്‍. ഖത്തറിലെ ദോഹയില്‍ കഴിഞ്ഞ ദിവസം നടന്ന സുപ്രീം കൗണ്‍സില്‍ 44ാം സെഷന്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായുരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ തമ്മിലെ സഹകരണവും ഇവിടങ്ങളിലെ ടൂറിസം വികസനവും ഈ തീരുമാനത്തിലൂടെ കൂടുതല്‍ വികസിക്കുമെന്നും ചരിത്രപരമായ ഒരു തീരുമാനമാണ് ഇതെന്നും സൗദി ടൂറിസം മന്ത്രി അഹ്‌മെദ് അല്‍ ഖത്തീബ് പ്രകീര്‍ത്തിച്ചു. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരോട് ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാകാനും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളെ ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ നടപടി സഹായിക്കുമെന്നും അഹ്‌മെദ് അല്‍ ഖത്തീബ് പറഞ്ഞു. ടൂറിസ്റ്റുകള്‍ക്കൊപ്പം ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഇത് യാത്ര സുഖകരമാകാന്‍ സഹായമാകുന്ന തീരുമാനമാണ്.
Also Read; വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരനെതിരെ കുടുംബം
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പരസ്പരം നിക്ഷേപത്തിനും ഇത് കൂടുതല്‍ മികച്ച അവസരം നല്‍കും. ടൂറിസത്തിലൂടെ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയും ത്വരിതഗതിയിലാകുകയും ചെയ്യുമെന്നതാണ് ഈ തീരുമാനത്തിന്റെ ഗുണം. യൂറോപ്പിലെ ഷെംഗന്‍ വിസയുടെ മാതൃകയിലാണ് ഈ പുതിയ ടൂറിസ്റ്റ് വിസ.