സിനിമാനടനായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം

തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ സിനിമാനടനായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം. ഇവിടെ വ്യാജമദ്യനിര്‍മാണ കേന്ദ്രത്തില്‍ നിന്ന് 1200 ലിറ്റര്‍ മദ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടര്‍ അനൂപ് ഉള്‍പ്പെടെ ആറ് പേര്‍ കസ്റ്റഡിയിലായി.
സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിത്. കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കസ്റ്റിയിലായ മറ്റ് പ്രതികള്‍.
Also Read; യുവഡോക്ടറുടെ ആത്മഹത്യയില്‍ പ്രതി റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്