• India
#Top Four

ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടി അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ 10വയസുകാരിയായ പത്മശ്രീയാണ്് ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പമാണ് കുട്ടി ദര്‍ശനത്തിനായി എത്തിയിരുന്നത്. കുട്ടിയ്ക്ക് മൂന്നുവയസ് മുതല്‍ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം ആഴ്ച അവസാനമായതോടെ ഇന്ന് സന്നിധാനത്ത് കനത്ത ഭക്തജന തിരക്കാണ് ഉണ്ടായത്. ഏറെനേരം കാത്തുനിന്നശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാദ്ധ്യമായത്. ദര്‍ശനസമയം രണ്ട് മണിക്കൂര്‍ കൂടി കൂട്ടാന്‍ കഴിയുമോ എന്നാണ് കോടതി ചോദിച്ചിരുന്നത് അതിനാല്‍ ദര്‍ശനസമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതോടെ തന്ത്രിയുമായി സ്പെഷ്യല്‍ കമ്മീഷണറും ദേവസ്വം ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുകയാണ്.

Also Read; വിരലടയാളം നല്‍കിയില്ലെങ്കിലും ആധാര്‍ കാര്‍ഡ് കിട്ടും

എന്നാല്‍ ശബരിമല ദര്‍ശന സമയം നിലവിലെ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിംഗിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. വിശ്രമ കേന്ദ്രങ്ങളിലും ക്യൂ കോംപ്ലക്‌സിലും തിരക്ക് ഉണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യം ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കി.

 

Leave a comment

Your email address will not be published. Required fields are marked *