September 7, 2024
#Top Four

ലീഗിന് മൂന്ന് സീറ്റ് വേണം യുഡിഎഫിൽ അസംതൃപ്തി

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന മുസ്ലീം ലിഗിന്റെ ആവശ്യം യു.ഡി.എഫിനുള്ളില്‍ കടുത്ത അസംതൃപ്തിയാണ് ഉയര്‍ത്തി യിട്ടുള്ളത്.മുന്‍വര്‍ഷങ്ങളില്‍ മൂന്നാം സീറ്റ് എന്ന ആവശ്യം മുസ്ലിംലീഗ് ഉയര്‍ത്തിയിരുന്നു വെങ്കിലും ഒടുവില്‍ ആ ആവശ്യത്തില്‍ നിന്നും പിന്‍തിരിയുകയായിരുന്നു.നിലവില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. തങ്ങളുടെ സംഘടനാശക്തിക്കനുസരിച്ച് ഒരു സീറ്റിനു കൂടി അര്‍ഹതയുണ്ടെന്ന് യു.ഡി.എഫ് നേതൃത്വത്തെ ലീഗ് നേതാക്കള്‍ ഇതിനു മുമ്പെ ധരിപ്പിച്ചതാണ്. മലപ്പുറവുമായി ചേര്‍ന്ന് നില്‍ക്കുന്ന വയനാട് മണ്ഡലമോ ലീഗിന് നല്ല വേരോട്ടമുള്ള ഇരിക്കൂര്‍ ഉള്‍പ്പെട്ട കണ്ണൂര്‍ മണ്ഡലമോ കാസര്‍കോഡ് മണ്ഡലമോ ലഭിക്കണമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ . കാലാകാലമായുള്ള ആവശ്യം.

കഴിഞ്ഞ ലോക സഭാതെരഞ്ഞെടുപ്പില്‍ വയനാട് ലഭിക്കണമെന്ന വാശിയിലായിരുന്നു മുസ്ലീംലീഗ്. എന്നാല്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വയനാട്ടിലെത്തിയതോടെ തങ്ങളുടെ ആവശ്യം ലീഗ് നേതാക്കള്‍ പിന്‍വലിക്കുക യായിരുന്നു.ഇത്തവണയും യു ഡി എഫ് സാരഥിയായി രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ എത്തുമെന്ന് ഏറെക്കുറെവ്യക്തമായതോടെ വേറെ ഏതെങ്കിലും
പ്രധാന മണ്ഡലത്തില്‍ സിറ്റ് നല്‍കണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം യു.ഡി.എഫിനോട് ആവശ്യ പ്പെട്ടിരിക്കുന്നത്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാനനേതൃയോഗ ത്തിലാണ് മൂന്നാം സീറ്റ് എന്നആവശ്യം ശക്തമായി ഉയര്‍ന്നത്.എല്ലാത്തവണയും കൂടുതല്‍ സീറ്റിനായി ആവശ്യമുന്നയിക്കുകയും, ഒടുവില്‍ വിട്ടുവീഴ്ച ചെയ്യുകയുമാണ് ലീഗിന്റെ പതിവ് രീതി. അതില്‍ നിന്ന് വ്യത്യസ്ഥ മായിഇത്തവണ മൂന്ന് സീറ്റ് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കണമെന്നാണ് ലീഗ് നേതൃയോഗം തീരുമാനിച്ചത്.

Also Read; വകുപ്പിട്ടത് ഗവര്‍ണര്‍, എസ് എഫ് ഐ പെട്ടു!

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെയധികം നിര്‍ണായകമാണ്.
കഴിഞ്ഞ തവണ നേടിയ ഉജ്വല വിജയം നിലനിര്‍ത്താന്‍ മുസ്ലീം ലീഗിനെ പിണക്കാതെ ഒപ്പം നിര്‍ത്തുക എന്നതും കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

 

മുഴുവന്‍ വീഡിയോ കാണാം?

Leave a comment

Your email address will not be published. Required fields are marked *