മുന്‍ മന്ത്രി കെപി വിശ്വനാഥന്‍ അന്തരിച്ചു
തൃശ്ശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാവിലെ 9.35 നായിരുന്നു അന്ത്യം. 1991 മുതല്‍ 1994 വരെ കെ കരുണാകരന്‍ മന്ത്രി സഭയിലും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു കെ പി വിശ്വനാഥന്‍. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ പ്രവേശനം നടത്തിയ അദ്ദേഹം 1967 മുതല്‍ 1970 വരെ സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു.
2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ സിപിഐഎമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു. നാല് തവണ കൊടകരയില്‍ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റില്‍ നിന്നുമാണ് വിജയിച്ചത്. വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Also Read; ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് പുറപ്പെട്ടു