കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ബാനറുകള്‍ ഉടന്‍ നീക്കണം, നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍
കോഴിക്കോട്:കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ തനിക്കെതിരായി എസ്എഫ്‌ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകളെല്ലാം നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം. സര്‍വ്വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ ഫോണില്‍ വിളിച്ച് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കൂടാതെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ബാനര്‍ കെട്ടാന്‍ അനുവാദം നല്‍കിയതിന് വിസിയോട് വിശദീകരണം ചോദിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായി ‘ചാന്‍സലര്‍ ഗോ ബാക്ക്’, ‘സംഘി ചാന്‍സലര്‍ വാപസ് ജാ’ എന്നിങ്ങനെയുള്ള ബാനറുകള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്.
Also Read; രോഗം ഭേദമായാലും കൊവിഡ് വൈറസ് നിലനില്‍ക്കുമെന്ന് പഠനം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































