‘കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്നപോലെ എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മലപ്പുറം: മലപ്പുറം ക്യാമ്പസിലെ റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്നപോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളത്തിലേത്. എന്നാല്‍ പോലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. പോലീസ് നിഷ്‌ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പോലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചോളൂ, ആക്രമിക്കാന്‍ വരുന്നവര്‍ വരട്ടെ, സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് കത്ത് നല്‍കും, കോഴിക്കോട് മാര്‍ക്കറ്റിലേക്കാണ് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് സുരക്ഷ വേണ്ടന്നും കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് സ്നേഹമാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. പിന്നാലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇഎംഎസ് ചെയര്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ എസ്എഫ്ഐയുടെ ശക്തി കേന്ദ്രമെന്ന നിലയിലാണ് ഇവിടെ കയറിയതെന്നും പറഞ്ഞു.
Also Read; കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍
കഴിഞ്ഞ ദിവസം ക്യാമ്പസിലെത്തിയ ഗവര്‍ണര്‍ ഇപ്പോഴും ക്യാമ്പസില്‍ തുടരുകയാണ്. ഗവര്‍ണറെ ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതോടെ വെല്ലുവിളിയെന്നോണം ഗവര്‍ണര്‍ ക്യാമ്പസിലെത്തി ഗസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കുകയും പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തു. ഇത് നീക്കം ചെയ്യുന്നതിനായാണ് പോലീസിനോട് ഗവര്‍ണര്‍ക്ക് രൂക്ഷമായി പ്രതികരിക്കേണ്ടിവന്നത്.