October 25, 2025
#Top Four

വിദേശ രാജ്യങ്ങളിലെ ജോലി ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

കാനഡ, ജര്‍മനി, യുഎസ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പഠിച്ച് അവിടെതന്നെ സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവതീയുവാക്കളില്‍ അധികവും. വിദേശത്ത് പഠിക്കുന്നത് സ്ഥിരതാമസമാക്കുന്നതും സ്വപ്നം കാണുന്നവരാണ് ഇന്നത്തെ തലമുറയെങ്കില്‍ ഗള്‍ഫില്‍ പോകുന്നത് സ്വപ്നം കണ്ടവരാണ് നമ്മുടെ പഴയ തലമുറ. ഗള്‍ഫില്‍ ജോലി ചെയ്യുന്നൊരാള്‍ എല്ലാ നാട്ടുലും ഉണ്ടാകും എന്നാല്‍ ഇന്ന് വിദേശ രാജ്യങ്ങളില്‍ ഉള്ളവരാകും ഏറെ കൂടുതല്‍ അതുപോലെ തൊഴില്‍ സാഹചര്യങ്ങളും മാറിയിരിക്കുകയാണ്.

അതിനാല്‍ നമ്മുടെ തൊഴിലിന്റെ ആവശ്യമനുസരിച്ച് വേണം ജോലിക്കായി അപേക്ഷിക്കാന്‍. കാരണം ഗള്‍ഫില്‍ പോകാന്‍ ഏജന്‍സികള്‍ക്ക് പണം നല്‍കി പിന്നീട് കബളിപ്പിക്കപ്പെടുന്നവര്‍ ഏറെയാണ്. ഏജന്റമുമാര്‍ പറയുന്ന പോലെയാവില്ല ജോലിയും അതിന്റെ രീതിയും അതിനാല്‍ തന്നെ ഓരോ രാജ്യത്തെയും ജോബ് മാര്‍ക്കറ്റ് അറിഞ്ഞിരിക്കേണ്ടതുണ്ട്.

Also Read; നരഭോജി കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

മാറിമറിയുന്ന ട്രെന്‍ഡുകളെക്കുറിച്ചും ഏറ്റവും ഡിമാന്‍ഡുള്ള ജോലികളെക്കുറിച്ചും കൃത്യമായി അറിഞ്ഞിട്ടുവേണം നമ്മള്‍ ഏജന്റുമാരെ ബന്ധപ്പെടാന്‍. യുഎഇയിലാണ് പോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവിടത്തെ ഏറ്റവും ഡിമാന്‍ഡുള്ള ജോലി ഏതെന്ന് അറിയേണ്ടതുണ്ട് അതുപോലെ പ്രധാനപ്പെട്ടതാണ് ഓരോ ജോലിക്കും ലഭിക്കുന്ന മാസശമ്പളം എത്രയാണെന്ന്.

 

Leave a comment

Your email address will not be published. Required fields are marked *