ശബരിമലയില്‍ 24 മണിക്കൂര്‍ വരി, വന്‍ തിരക്ക്, വാഹനങ്ങള്‍ തടഞ്ഞ് പോലീസ്
ശബരിമല: ശബരിമലയില്‍ കനത്ത ഭക്തജനത്തിരക്ക്. ഞായറാഴ്ച റെക്കോര്‍ഡ് എണ്ണം ഭക്തരാണ് പതിനെട്ടാംപടി കയറിയത്. ഒരു ലക്ഷത്തിലേറെ പേരാണ് എത്തിയത്. ഈ സീസണില്‍ ഒരു ദിവസം പതിനെട്ടാം പടി കയറിയവരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഞായറാഴ്ചത്തേത്.
ഒരു മിനുറ്റില്‍ 72 പേര്‍ എന്ന കണക്കിലാണ് ഇപ്പോള്‍ തീര്‍ഥാടകരെ പതിനെട്ടാം പടി കയറ്റുന്നത്.
പരമാവധി ആളുകളെ കയറ്റിവിടുന്നുണ്ടെങ്കിലും തിരക്കിന് കുറവില്ല. അവധി ദിവസങ്ങളും ക്ഷേത്രത്തിലെ പ്രത്യേക പൂജാ ദിവസവുമായതിനാലാണ് തിരക്കേറിയത്. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുന്ന ചൊവ്വാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
Also Read; ബ്രസീല്‍ ഫുട്‌ബോളിന് സസ്‌പെന്‍ഷന്‍ നല്‍കും, ഫിഫയുടെ മുന്നറിയിപ്പ്
24 മണിക്കൂറിലേറെയാണ് ദര്‍ശനത്തിനായി കാത്തുനില്‍ക്കേണ്ടി വന്നത്. ശബരിമലയില്‍ വന്‍ തിരക്കായതോടെ വാഹനങ്ങള്‍ പലയിടത്തും പോലീസ് തടഞ്ഞു. ഇത് വാക്ക് തര്‍ക്കത്തിനും പ്രതിഷേധത്തിനും ഇടയാക്കി.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































