പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് ഒരു ഹിന്ദു സ്ത്രീ മത്സരിക്കുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ടിക്കറ്റിലാണ് സവീര മത്സരിക്കുന്നത്. പാകിസ്ഥാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുണര്‍ ജില്ലയില്‍ നിന്നുള്ള ഡോ. സവീര പ്രകാശ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read; പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു
യുവതിയുടെ പിതാവും റിട്ട. ഡോക്ടറുമായ ഓംപ്രകാശ് പാര്‍ട്ടിയില്‍ സജീവമാണ്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ് സവീര. ഡിസംബര്‍ 23നാണ് സവീര നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രദേശത്തെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നുവെന്നും, അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുമെന്ന് സവീര ഉറപ്പുനല്‍കി.