പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എണ്‍പത്തെട്ടുകാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എണ്‍പത്തെട്ടുകാരനെ പോലീസ് അറസ്റ്റുചെയ്തു. നാലും ഏഴും വയസുള്ള കുട്ടികളാണ് ഇയാളുടെ പ്രവര്‍ത്തിയില്‍ ഇരയായിരിക്കുന്നത്. വര്‍ക്കല സ്വദേശി കെഎസ്ഇബിയിലെ മുന്‍ ജീവനക്കാരനായിരുന്ന വാസുദേവനെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ കുട്ടികളുടെ അയല്‍വാസിയാണ് ഇയാള്‍ളുടെ ഭാര്യ പതിനഞ്ചുവര്‍ഷം മുമ്പ് മരിച്ചുപോയി മൂന്നുമക്കളുണ്ട്.
Also Read;ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം
സ്‌കൂളിലെത്തിയ കുട്ടികള്‍ ശാരീരിക പ്രശ്‌നങ്ങള്‍ കാണിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ കാരണം തിരക്കി. അപ്പോഴാണ് പീഡനവിവരം കുഞ്ഞുങ്ങള്‍ അദ്ധ്യാപകരെ അറിയിച്ചത്. പലപ്പോഴും ഇയാള്‍ കുട്ടികളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇയാളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.