കുസാറ്റ് ദുരന്തം; സംഘാടനത്തിലും സുരക്ഷ തേടുന്നതിലും വീഴ്ചയെന്ന് ഉപസമിതി റിപ്പോര്‍ട്ട്

കൊച്ചി: കുസാറ്റ് ദുരന്തത്തിന്റെ കാരണം വിശദീകരിച്ചുള്ള ഉപസമിതി റിപ്പോര്‍ട്ട് പുറത്ത്. സംഘാടനത്തിലും പോലീസ് സുരക്ഷ തേടുന്നതിലും വീഴ്ചയുണ്ടായെന്നാണ് ഉപസമിതി റിപ്പോര്‍ട്ടിലുള്ളത്. സെലിബ്രിറ്റി പങ്കെടുക്കുന്ന പരിപാടിയാണെന്ന് നേരത്ത അറിയിച്ചില്ലെന്നും കത്ത് ലഭിച്ചിട്ടും പോലീസിനെ അറിയിക്കുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, സംഘാടക സമിതി തുടങ്ങിയവരില്‍ നിന്ന് വിശദീകരണം തേടി. പരിപാടിക്കായി പിരിച്ച പണത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യണമെന്നാവശ്യം ഉയര്‍ന്നു. ഓഡിറ്റോറിയത്തിലെ നിര്‍മാണത്തിലെ പിഴവുകള്‍ പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..