തൃശൂരില്‍ ഫാന്‍സി സ്റ്റോറില്‍ വന്‍ തീപിടിത്തം
തൃശൂര്‍: തൃശൂരില്‍ ഫാന്‍സി സ്റ്റോറില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടത്തിന് തീപിടുത്തമുണ്ടായത്. ഇതിലൂടെ 64 ലക്ഷം രൂപയുടെ സഷ്ടമാണുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.
Also Read; സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം
പുലര്‍ച്ചെയായതുകൊണ്ട് തന്നെ ആളപായമുണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയില്‍ ചാറ്റല്‍മഴയും ഉണ്ടായിരുന്നു. ഇത് സമീപത്തെ കടകളിലേക്ക് തീ വ്യാപിക്കാതിരുന്നതിനും കാരണമായി. തീ പൂര്‍ണമായും അണച്ചിട്ടുണ്ട്.