പിണറായി വിജയന്റെ പേരില്‍ വ്യാജ അക്കൗണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന്‍ ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ഐ ടി വകുപ്പ് 66 സി പ്രകാരമാണ് കേസ്.
Also Read ; മോദി വീണ്ടും തൃശൂരിലേക്ക്
മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് സാമൂഹിക മാധ്യമമായ ടെലഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ചുള്ള വാട്‌സാപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഡിസംബര്‍ പതിനൊന്നിന് സൈബര്‍ഡോം നടത്തിയ സൈബര്‍ പട്രോളിങ്ങിനിടെയാണ് സംഭവം കണ്ടെത്തിയത്.
സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് ഏതെങ്കിലും വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണം രാജസ്ഥാനിലേക്കും വ്യാപിപ്പിക്കുമെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം