January 22, 2025
#Top Four

ബില്‍ക്കിസ് ബാനു കേസ് പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കി സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിനാണ് അവകാശമെന്നും കോടതി വ്യക്തമാക്കി. ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിച്ചാണ് 11 പ്രതികളും വീണ്ടും ജയിലിലേക്ക് മടങ്ങണമെന്ന സുപ്രീംകോടതി വിധി വന്നത്. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ വിധി റദ്ദാക്കേണ്ടതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഗുജറാത്ത് സര്‍ക്കാര്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് രൂക്ഷവിമര്‍ശനത്തോടെയാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. ഗുജറാത്ത് കലാപകാലത്തായിരുന്നു ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നത്. ബലാത്സംഗ കേസ് ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണ്.

Also Read; രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; വിചിത്രം ആവശ്യവുമായി യുപിയിലെ ഗര്‍ഭിണികള്‍

പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിര്‍ദേശിച്ച കോടതി തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്നും ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും കോടതി ചോദിക്കുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *