January 22, 2025
#kerala #news

കലോത്സവത്തില്‍ എ ഗ്രേഡ് നേടി; മടക്കയാത്രയില്‍ വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടി സന്തോഷത്തോടെ മടങ്ങിയ പത്താം ക്ലാസ് വിദ്യാത്ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാല്‍ വിരല്‍ നഷ്ടമായി. വട്ടപ്പാട്ട് മത്സരത്തില്‍ ടീമിന് എ ഗ്രേഡ് നേടിയ സന്തോഷത്തോടെ ട്രെയിനില്‍ കയറിയ മുഹമ്മദ് ഫൈസലും കൂട്ടുകാരും സീറ്റ് കിട്ടാത്തതിനാല്‍ വാതിലില്‍ ഇരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഫൈസലിന്റെ ഇടതുകാലിന്റെ പെരുവിരലാണ് നഷ്ടമായത്.

Also Read ; ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന

ശനിയാഴ്ച രാത്രി ചെന്നെ-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോള്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഉടന്‍ കായംകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലുവ രാജഗിരി ആശുപത്രിയിലും തുടര്‍ന്ന് കൊച്ചി സ്‌പെഷലിസ്റ്റ് ആശുപത്രിയിലുമെത്തിച്ചു. ഇടതുകാലിലെ ചതഞ്ഞ പെരുവിരല്‍ ശസ്ത്രക്രിയയില്‍ മുറിച്ചുമാറ്റി. വലതുകാലിലെ മൂന്ന് ചെറുവിരലുകള്‍ക്കും പരിക്കുണ്ട്.

പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫൈസല്‍. സീറ്റ് കിട്ടാത്തതിനാല്‍ ഫൈസലും കൂട്ടുകാരും വാതിലിനടുത്തായിരുന്നു. കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങിയതാകാമെന്ന് അധ്യാപകന്‍ വിപി അബൂബക്കര്‍ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *