‘പിണറായി ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോള്‍’, കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മിറ്റിയിലെ ഒരാള്‍ അറിയിച്ചത്. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോളും എന്ത് നീതിയുമെന്ന് പ്രേമചന്ദ്രന്‍ ചോദിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിക്കുന്ന ഘട്ടം മുതല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി അര്‍പ്പണബോധത്തോടെ നിന്ന് പ്രവര്‍ത്തിച്ച ഒരു ജനപ്രതിനിധിയാണ് ഞാന്‍. കലോത്സവം നടക്കുന്ന പ്രദേശത്തെ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ തുടക്കം മുതല്‍ എന്നെ ഒഴിവാക്കിയിരുന്നു. പക്ഷേ, അതില്‍ എനിക്ക് പരാതിയില്ല. ഉദ്ഘാടന സമ്മേളനത്തിന്റെ നോട്ടീസില്‍ പേര് ഉണ്ടായിരുന്നു, അതില്‍ പങ്കെടുത്തു- പ്രേമചന്ദ്രന്‍ പറഞ്ഞു.
Also Read ; വേഗത്തില്‍ കൊഴുപ്പ് ഉരുക്കാം പ്രത്യേക കറുവാപ്പട്ട വെള്ളം…..