2400 കിലോ ഭാരമുള്ള അമ്പലമണി

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് നിര്‍മിച്ച അമ്പലമണിയുടെ ഭാരം 2400 കിലോ. രാജ്യത്തെ ഏറ്റവും തൂക്കമേറിയ അമ്പലമണിയാണിത്. എട്ടു ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച അമ്പലമണിക്ക് 25 ലക്ഷം രൂപയാണ് ചെലവ്.
Also Read ; പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍
ഉത്തര്‍പ്രദേശിലെ ജലേസറില്‍ നിര്‍മിച്ച അമ്പലമണി ട്രെയിന്‍ മാര്‍ഗമാണ് അയോധ്യയിലെത്തിച്ചത്. സ്വര്‍ണം, വെള്ളി, വെങ്കലം, സിങ്ക്, ലെഡ്, ടിന്‍, ഇരുമ്പ്, മെര്‍ക്കുറി എന്നീ ലോഹങ്ങള്‍ ചേര്‍ത്താണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ലോഹവ്യാപാരിയായ ആദിത്യ മിത്തല്‍ മരിച്ചു പോയ സഹോദരങ്ങളുടെ ഓര്‍മക്കായിട്ടാണ് അമ്പലമണി സംഭാവന ചെയ്തത്.
രാമക്ഷേത്രത്തില്‍ ആദ്യത്തെ സ്വര്‍ണവാതില്‍ സ്ഥാപിച്ചു. പന്ത്രണ്ട് അടി ഉയരവും എട്ടടി വീതിയുമുള്ള വാതിലാണ് ശ്രീകോവിലില്‍ സ്ഥാപിച്ചത്. ആകെ 46 വാതിലുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുക. 42 എണ്ണം സ്വര്‍ണം പൂശിയതാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം