January 22, 2025
#Top News

മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തനിക്കും പലര്‍ക്കും പിണറായി മഹാനാണെന്നു പറഞ്ഞ ഇ.പി.ജയരാജന്‍, പിണറായിയെ എകെജിയോടും സാമൂഹിക പരിഷ്‌കര്‍ത്താക്കളോടും ഉപമിച്ചു.

കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായറുടെ വിമര്‍ശനം.
”കേന്ദ്രസര്‍ക്കാരിനെ, നരേന്ദ്ര മോദിയെയാണു എം.ടി.വിമര്‍ശിച്ചതെന്നാണു തന്റെ തോന്നല്‍. അമേരിക്കന്‍ വിപ്ലവും ചൈനീസ് വിപ്ലവും ചരിത്രങ്ങളാണ്. ആ ചരിത്രങ്ങള്‍ ആവശ്യാനുസരണം മഹത്‌വ്യക്തികള്‍ അവരുടെ സംഭാഷണങ്ങളില്‍ ഉദ്ധരിക്കും” ഇ.പി.ജയരാജന്‍ പറഞ്ഞു.

Also Read; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍; 270 കിലോമീറ്റര്‍ അടിത്തറ പൂര്‍ത്തിയായെന്ന് റെയില്‍വേ മന്ത്രി

പിണറായി വിജയനെ വേദിയിലിരുത്തി എം.ടി.വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതായും ജയരാജന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണു പിന്നിലെന്നായിരുന്നു ജയരാജന്റെ ആരോപണം. എന്നാല്‍ എംടി വിമര്‍ശിച്ചതു കേന്ദ്ര സര്‍ക്കാരിനെയാണെന്നും ഇ.പി. പറഞ്ഞു.

”രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി” എം.ടി. പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *