പതിനാലുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത യുവാവ് അറസ്റ്റില്‍

ഹരിപ്പാട്: പതിനാലുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം പടിഞ്ഞാറേകല്ലട വൈകാശിയില്‍ കാശിനാഥാണ് (20) ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകള്‍ കൈക്കലാക്കുകയും തുടര്‍ന്ന് വ്യാജ ഇന്‍സ്റ്റഗ്രാം ഐ.ഡിയുണ്ടാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നു. ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്. കാശിനാഥിനെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
Also Read ;പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചു