വീണാ വിജയന്റെ മാസപ്പടി വിവാദം സിപിഎം നിലപാടെന്തന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടെന്തെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം മാദ്ധ്യമങ്ങളോട് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ രണ്ട് കമ്പനികള്‍ തമ്മിലുളള സുതാര്യമായ ഇടപാടായതുകൊണ്ട് തെറ്റായി ഒന്നുംതന്നെയില്ലെന്നായിരുന്നു പത്രക്കുറിപ്പിലൂടെ സിപിഎം പറഞ്ഞിരുന്നത്.
Also Read ; ആംബുലന്‍സ് കുഴിയില്‍ വീണു; മൃതദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടി