പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനിച്ച് സുര്ഷ് ഗോപി
തൃശൂര്‍: മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സമ്മാനിക്കാന്‍ സ്വര്‍ണത്തളികയാണ് ഒരുക്കിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നത്.
തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.
Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി
സുരേഷ് ഗോപിയുടെ മകളുടേതുള്‍പ്പടെ 4 വിവാഹച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്ന് തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടണ്‍ ഐലന്റില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. തുടര്‍ന്ന് മറൈന്‍ ഡ്രൈവില്‍ ബി ജെ പി ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അതിനാല്‍ പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ച് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വര്‍ണ കരവിരുതില്‍ വിദഗ്ധനായ അനു അനന്തനാണ് ഈ സ്വര്‍ണ്ണത്തളിക നിര്‍മ്മിച്ചിരിക്കുന്നത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































