16 വയസില്‍ താഴെയുള്ള കുട്ടികളെ കോച്ചിംഗ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ല; പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിംഗ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പെടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിംഗ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Also Read ;രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐയുടെ അനുവാദം തേടി കോലി
വിദ്യാര്‍ഥി ആത്മഹത്യകള്‍, അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വര്‍ദ്ധന നിയന്ത്രിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ബിരുദത്തില്‍ താഴെ യോഗ്യതയുള്ളവര്‍ കോച്ചിംഗ് സെന്ററുകളില്‍ അധ്യാപകരാവാന്‍ പാടില്ല. കൂടാതെ ഹയര്‍ സെക്കണ്ടറി പരീക്ഷ പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കേ സ്ഥാപനത്തില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളൂ. കോച്ചിംഗ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം. അധ്യാപകരുടെ യോഗ്യത, കോഴ്‌സുകള്‍, ഹോസ്റ്റല്‍ സൗകര്യം, ഫീസ് എന്നിവ പ്രതിപാദിച്ചുകൊണ്ടുള്ള വെബ്‌സൈറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം. ഉയര്‍ന്ന മാര്‍ക്ക്, മികച്ച റാങ്ക് എന്നിവ ഉറപ്പാണ് എന്നിങ്ങനെയുള്ള പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ പ്രലോഭിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രാലയംവ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം