January 22, 2025
#kerala #Politics #Top News

കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് മുഖ്യമന്ത്രി; ‘പ്രധാന പ്രതിയെ മാപ്പുസാക്ഷിയാക്കിയത് രാഷ്ട്രീയനേട്ടത്തിനാവശ്യമായത് നേടിയെടുക്കാന്‍’

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രിയുടെ തുറന്നു പറച്ചില്‍. അഴിമതിയെ ഗൗരവമായി കാണണം, അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ ഉയര്‍ന്നുവന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Also Read ; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ചയ്ക്ക് അവതാരകയായി മലയാളി പെണ്‍കുട്ടി

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇ ഡി നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷവിമര്‍ശനം ഉന്നയിച്ചു. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്. പക്ഷേ സര്‍ക്കാര്‍ കാര്യത്തില്‍ അതുപാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറത്തുള്ള ഏജന്‍സികള്‍ ഇവിടെ ഇടപെടുന്നുണ്ട്. സ്വര്‍ണ കള്ളക്കടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നെ നടന്നതൊന്നും പറയുന്നില്ല. ഒരു സ്ഥാപനത്തില്‍ ക്രമക്കേട് നടന്നു. അവിടെ കേന്ദ്ര ഏജന്‍സി എത്തി. പക്ഷേ, പ്രധാന കുറ്റാരോപിതനെ അവര്‍ മാപ്പുസാക്ഷിയാക്കി. രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കണം. അതിനു വേണ്ടിയാണ് പ്രധാന പ്രതിയെ മാപ്പു സാക്ഷിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *